Zygo-Ad

ട്യൂഷന് പോയ മകളെ കാത്തിരുന്നു, കേട്ടത് അരും കൊലയുടെ ഞെട്ടിക്കുന്ന വാര്‍ത്ത

 


തിരുവനന്തപുരം; ട്യൂഷൻ പോയ മകള്‍ തിരിച്ചു വരുന്നത് കാത്തിരുന്ന മാതാപിതാക്കള്‍ അറിഞ്ഞത് മരണ വാർത്ത. വെഞ്ഞാറമൂട് മൂക്കന്നൂരിലെ സുനില്‍ -ഷീജ ദമ്പതികളുടെ മകള്‍ ഫർസാന ഇന്നലെ വൈകിട്ട് മൂന്നര വരെ വീട്ടില്‍ ഉണ്ടായിരുന്നു.

ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പി.ജി.വിദ്യാർത്ഥിയായ ഫർസാനയെ കാമുകൻ അഫാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയിരുന്നു.

 പെണ്‍കുട്ടിയെ വീടിന്റെ മുകളിലെത്ത നിലയിലെ മുറിയില്‍ എത്തിച്ച ശേഷമാണ് കൊന്നത്. മുനയുള്ള ആയുധം ഉപയോഗിച്ച്‌ തലയില്‍ കുത്തിയാണ് കൊലപ്പെടുത്തിയത്. മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു.

പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫർസാനയും ഉള്‍പ്പെട്ടതായി വ്യക്തമായത്. അഫാനുമായി പെണ്‍കുട്ടിക്ക് ബന്ധമുള്ളതായി വീട്ടുകാർക്ക് ഇതുവരെ അറിവുണ്ടായിരുന്നില്ല. 

എന്നാല്‍ രണ്ടു ദിവസം മുൻപ് പെണ്‍കുട്ടിയുമായി അഫാൻ ബുള്ളറ്റില്‍ യാത്രചെയ്യുന്നത് അഫാന്റെ ബന്ധു കണ്ടിരുന്നു. വെല്‍ഡിംഗ് പണിക്കാരനാണ് ഫർസാനയുടെ പിതാവ് സുനില്‍.

വളരെ പുതിയ വളരെ പഴയ