Zygo-Ad

തലയില്‍ തുരുതുരാ ആഞ്ഞടിച്ചു;തലയോട്ടി തകർത്തു; 5 പേരും ചുറ്റികയ്‌ക്കിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്


തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ഇരകളായവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അഞ്ചു പേരും മരിച്ചത് തലയ്‌ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഓരോരുത്തരുടെയും തലയില്‍ ചുറ്റിക കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. എല്ലാവരുടെയും തലയില്‍ ഒന്നിലധികം ക്ഷതങ്ങളേറ്റിട്ടുണ്ട്. അഞ്ചു പേരുടെയും തലയോട്ടി തകർന്നു. 

പെണ്‍ സുഹൃത്തിന്റെയും അനുജന്റെയും തലയില്‍ പല തവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റിക കൊണ്ട് അടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. അഞ്ചു പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി.

വെഞ്ഞാറമൂട് സ്വദേശിയായ അഫാൻ എന്ന 23-കാരൻ കുടുംബാംഗങ്ങളെയും പെണ്‍ സുഹൃത്തിനെയുമാണ് കൊലപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട ഉമ്മ ഷമി മരണത്തോട് മല്ലടിച്ച്‌ ആശുപത്രിയില്‍ കഴിയുകയാണ്. 

ആറ് പേരെയും ചുറ്റിക കൊണ്ട് അടിച്ച്‌ തല തകർത്ത ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു യുവാവ്. 

ഇളയ സഹോദരൻ, പിതൃ മാതാവ്, പിതൃ സഹോദരൻ , അദ്ദേഹത്തിന്റെ ഭാര്യ, പെണ്‍ സുഹൃത്ത് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നിടങ്ങളില്‍ മൂന്ന് വീടുകളിലായിട്ടായിരുന്നു അരും കൊലകള്‍. 

മണിക്കൂറുകളുടെ ഇടവേളയില്‍ ബൈക്കില്‍ സഞ്ചരിച്ചാണ് അഞ്ച് പേരെയും പ്രതി ചുറ്റികയ്‌ക്കിരയാക്കിയത്

വളരെ പുതിയ വളരെ പഴയ