Zygo-Ad

ചിതറിയ നിലയിൽ മൃതദേഹം,പയ്യോളിയിൽ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


പയ്യോളി (കോഴിക്കോട്): അയനിക്കാട് പള്ളിക്ക് സമീപം ഒരാള്‍ ട്രയിൻ തട്ടി മരിച്ച നിലയില്‍.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചിന്നഭിന്നമായ നിലയിലാണ്. ഇടുക്കി വാഴത്തോപ്പില്‍ സ്വദേശി വിനോദാണ് മരിച്ചത്.

പയ്യോളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പയ്യോളി എസ്.ഐ. പി. റഫീഖിൻ്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്.

കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് സ്ഥലത്തു നിന്നും കിട്ടിയിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു പയ്യോളി രണ്ടാം ഗേറ്റിന് സമീപം മൃതദേഹം കണ്ടത്. ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാരും പോലീസും സ്ഥലത്തെത്തി മൃതദേഹം റെയില്‍ പാളത്തില്‍ നിന്ന് മാറ്റി ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വളരെ പുതിയ വളരെ പഴയ