തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയതിന് കഴിഞ്ഞ വര്‍ഷം മാത്രം 22,000 കേസുകളെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.
കൂടുതല്‍ കേസുകള്‍ നമ്പര്‍ പ്ലേറ്റും സൈലന്‍സറും രൂപ മാറ്റം വരുത്തിയതിന്. 418 പേരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്താതയും നിയമസഭയില്‍ ഗതാഗത വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
8983 നമ്പര്‍ പ്ലേറ്റ് രൂപം മാറ്റം നടത്തിയ കേസുകളും, 8355 സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനുള്ള കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഡ്ഗാര്‍ഡ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ രൂപംമാറ്റം വരുത്തിയതിനും ചെലാനുകള്‍ അയച്ചിട്ടുണ്ട്. രൂപമാറ്റം വരുത്തിയാല്‍ 5000 രൂപയാണ് പിഴ.
അമിത വേഗതയും അപകടകരമായ ഡ്രൈവിങ്ങിനും 290 പേര്‍ക്കതിരെയും നടപടിയെടുത്തിട്ടുണ്ട്. 418 പേരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം 9 വാഹനങ്ങളുടെ രജിസ്‌ട്രേഷനും കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തു. അമിത വേഗതക്കും അഭ്യാസ പ്രകടനത്തിനും ആദ്യം 5000 രൂപയും വീണ്ടും പിടിക്കപ്പെട്ടാല്‍ 10000 രൂപയുമാണ് പിഴ.
എന്നാല്‍ നടപടികള്‍ ഒരു വശത്ത് നടക്കുമ്പോഴും നിയമലംഘനങ്ങള്‍ കൂടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്