Zygo-Ad

കെഎസ്ആർടിസിയിൽ 2025 ജനുവരി മാസത്തെ ശമ്പളം വിതരണം ചെയ്തു

 


കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2025 ജനുവരി മാസത്തെ ശമ്പളം വിതരണം ചെയ്തു കഴിഞ്ഞു. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്തത്. തുടർച്ചയായി ആറാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ശമ്പളം ഒറ്റത്തവണയായി നൽകുന്നത്.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നൽകും എന്നുള്ളത് പുതിയ ഗതാഗത വകുപ്പ് മന്ത്രി അധികാരമേറ്റപ്പോഴുള്ള പ്രധാന പ്രഖ്യാപനമായിരുന്നു. വരുന്ന മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നൽകാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്

അതേസമയം അമൃത് പദ്ധതിയിൽ കേരളത്തിന് 124.25 കോടി രൂപ കൂടി ലഭ്യമായതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മൂലധന നിക്ഷേപത്തിനായുള്ള പ്രത്യേക പ്രോത്സാഹനമായാണ് ഈ തുക അനുവദിച്ചത്. നഗരാസൂത്രണത്തിലെ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് കേരളം നടത്തിയ മികച്ച ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ഈ പ്രോത്സാഹനം ലഭ്യമായത്

വളരെ പുതിയ വളരെ പഴയ