കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരം


കോഴിക്കോട്: അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ബസാണു മറിഞ്ഞത്.

ഒട്ടേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണു വിവരം. 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബാക്കിയുള്ളവരെയും ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബസ് ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ