കണ്ണൂർ: വാണിയ സമുദായ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ് എല്‍ സി, പ്ലസ്‌ടു, സിബിഎസ്‌ഇ പരീക്ഷകളില്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കണ്ണൂർ, തലശ്ശേരി, ഇരിട്ടി താലൂക്കിലെ 75 വിദ്യാർത്ഥികള്‍ക്ക് മുച്ചിലോട്ട് അംബിക പ്രതിഭാ പുരസ്‌കാരവും, ചന്ദ്രോത്ത് രാമകൃഷ്ണൻ സ്മാരക ട്രസ്റ്റ് എൻഡോവ്മെൻ്റും നല്‍കി അനുമോദിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂർ പ്രസ്ക്ലബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെരളശ്ശേരി മുച്ചിലോട്ട് പുതിയകാവില്‍ വെച്ച് ഫെബ്രുവരി എട്ടിന് വൈകിട്ട് 3.30 ന് നടക്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം കെ.വി.സുമേഷ് എം.എല്‍.എ നിർവ്വഹിക്കും. മുൻ എം.എല്‍.എ കെ കെ നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കും.
വാർത്താ സമ്മേളനത്തില്‍ വാണിയ സമുദായ സമിതി ജില്ലാ പ്രസിഡൻ്റ് ചന്ദ്രൻ നാലാപ്പാടം , ചന്ദ്രോത്ത് മുതിരക്കല്‍ സജീഷ്, ഷിബു പാതിരിയാട് (ജന.സെക്രട്ടറി), സി.കുഞ്ഞപ്പൻ, ലിബിൻ കല്യാണ്‍ എന്നിവർ പങ്കെടുത്തു.