Zygo-Ad

കെസിബിസി സംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ:- ബിജു ഓളാട്ടുപുറം


കണ്ണൂർ : കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ, കേരളത്തിലെ മികവുറ്റ അധ്യാപകരെ കണ്ടെത്തുന്നതിനായി ഏർപ്പെടുത്തിയ സംസ്ഥാന തല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ മികച്ച അപ്പർ പ്രൈമറി അധ്യാപകനായി തലശ്ശേരി ചാലില്‍ സെൻറ് പീറ്റേഴ്സ് യു പി സ്കൂള്‍ അധ്യാപകൻ ബിജു ഓളാട്ടുപുറം അർഹനായി. പാഠ്യപാഠ്യേതര രംഗങ്ങളിലും സാമൂഹിക -സാംസ്‌കാരിക, സംഘടന പ്രവർത്തനങ്ങളിലുമുള്ള മികവ് പരിഗണിച്ചാണ് അദ്ദേഹം അവാർഡിന് അർഹത നേടിയത്. 

കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ്‌, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് മലബാർ മേഖല പ്രസിഡന്റ്, കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്,എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 

കണ്ണൂർ രൂപതാഗം ആയ ബിജു ഓളാട്ടുപുറം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, രൂപത എഡ്യൂക്കേഷണല്‍ കൗണ്‍സില്‍ അംഗം മതബോധന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചു വരുന്നു. 

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ചുങ്കക്കുന്ന് വെങ്ങലോടി സ്വദേശിയാണ്. ഭാര്യ ജെയ്ഷ ബിജു , പവൻ, ഹെവൻ, റെയൻ എന്നിവർ മക്കളാണ് 7,8 തിയതികളിലായി തൃശൂരില്‍ വച്ചു നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

വളരെ പുതിയ വളരെ പഴയ