Zygo-Ad

ശിവരാത്രി ആഘോഷത്തിനിടെ കസബ സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മര്‍ദ്ദനം; കണ്ടാലറിയുന്നവര്‍ക്കെതിരെ കേസ്


കോഴിക്കോട്: ശിവരാത്രി ആഘോഷത്തിനിടെ പൊലീസുകാർക്ക് മർദ്ദനം. കസബ സ്റ്റേഷനിലെ പൊലീസുകാർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തില്‍ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

സംഭവത്തില്‍ കണ്ടാലറിയുന്നവർക്കെതിരെ കേസ് എടുത്തു.

സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചിലർ മർദ്ദിക്കുകയായിരുന്നു. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്.

വളരെ പുതിയ വളരെ പഴയ