Zygo-Ad

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാൻസര്‍ ചികിത്സാ വിഭാഗം പ്രവർത്തനം നിലച്ചു


പരിയാരം: ഡോക്ടർമാരുടെ സ്ഥലം മാറ്റവും നീണ്ട അവധിയെടുക്കലും കാരണം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ കാൻസർ ചികിത്സ നിലച്ചു.

ഡോക്ടർമാർ ഇല്ലാത്തതിനാല്‍ ഓങ്കോളജി വിഭാഗം അടച്ചു പൂട്ടിയിട്ട് മാസം ഒന്നു കഴിഞ്ഞു. ഇപ്പോള്‍ ചികിത്സ തേടി എത്തുന്നവരെ ചില ജീവനക്കാർ മംഗളൂരുവിലെ ഒരു സ്വകാര്യ കാൻസർ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ് അധികൃതർ.

സ്വകാര്യാശുപത്രിയിലെ വൻ ചികിത്സാ ചിലവ് താങ്ങാനാകാതെ വരുന്ന നിർദ്ധന രോഗികളുടെ ജീവനാണ് ഇതോടെ ദുരന്തത്തിന് മുന്നിലായത്. 

കാൻസർ ചികിത്സയ്ക്ക് എത്തിച്ചേരുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി പരിശോധനയടക്കം ഇല്ലാത്തതിനാല്‍ ചില രോഗികള്‍ ചികിത്സ തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. 

കണ്ണൂരിന് പുറമെ കാസർഗോഡ്, വയനാട് ജില്ലയിലുള്ളവരും ചികിത്സയ്ക്കായി പരിയാരം ഗവ.മെഡിക്കല്‍ കോളേജിലെ കാൻസർ ചികിത്സാ വിഭാഗത്തെ ആശ്രയി ക്കുന്നുണ്ട്.

ഉണ്ടായിരുന്നു നാല് ഡോക്ടർമാർ

പരിയാരം മെഡിക്കല്‍ കോളേജിലെ ഓങ്കോളജി ഡിപ്പാർട്ട്മെന്റില്‍ നേരത്തെ നാല് ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നു. സ്‌ഥലം മാറ്റവും നീണ്ട അവധിയുമായി ഈ വിഭാഗം തന്നെ അടച്ചിടേണ്ടി വന്നിരിക്കുകയാണിപ്പോള്‍. 

ഏറെ ഗൗരവപൂർവം പരിഗണിക്കേണ്ട കേസുകളായിട്ടും ബദല്‍ സംവിധാനം നടപ്പിലാക്കാൻ മെഡിക്കല്‍ കോളേജ് അധികൃതരോ, ആരോഗ്യ വകുപ്പോ തയ്യാറായിട്ടില്ല. ഇതോടെ രോഗികള്‍ക്കു ചികിത്സയ്ക്കായി മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

അടച്ചിടല്‍ സൗജന്യ കാൻസർ പരിശോധന പ്രഖ്യാപനത്തിനിടെ

കാൻസർ ദിനാചരണത്തിന്റെ ഭാഗമായി അടുത്തമാസം 8 വരെ സ്ത്രീകള്‍ക്ക് സൗജന്യ പരിശോധന ക്യാമ്പ് നടത്തി വരികയാണ് ആരോഗ്യ വകുപ്പ്. ഈ ഘട്ടത്തിലാണ് കണ്ണൂർ ഗവ.കോളേജിലെ ഓങ്കോളജി വിഭാഗം അടച്ചിട്ടിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ