Zygo-Ad

പണം ചോദിച്ചിട്ട് നല്‍കിയില്ല, സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല’ നെയ്യാറ്റിന്‍കരയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

 


തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറടയില്‍ എല്ലാവരെയും ഞെട്ടിക്കുന്ന സംഭവം ആണ് നടന്നത്. അച്ഛനെ മകന്‍ വെട്ടിക്കൊന്നത് നാടിനെ തന്നെ നടുക്കിയിരിക്കുകയാണ്.

അച്ഛന്‍ ജോസിനെ മകന്‍ പ്രജിന്‍ ആണ് കൊലപ്പെടുത്തിയത്. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകന്‍ പ്രജിന്‍ ജോസ് (28) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കേസില്‍ അറസ്റ്റിലായ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ് പറയുന്നു. ജോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രജിന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി കൊലപാതകം നടത്തിയത് സ്വബോധത്തില്‍ തന്നെ. പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിലാണ് കൊലപാതകം.

ചൈനയില്‍ എംബിബിഎസ് പഠിക്കുകയായിരുന്നു പ്രജിന്‍. കോവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങിയതിനെ തുടര്‍ന്ന് നാട്ടിലെത്തിയതെന്നാണ് വിവരം.

സംഭവം നടന്നപ്പോള്‍ ജോസും ഭാര്യയും പ്രജിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിനു ശേഷം ജോസിന്റെ ഭാര്യ ഉറക്കെ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. നാട്ടുകാരാണ് ഉടനടി പൊലീസിനെ വിളിച്ചറിയിച്ചത്.

സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായാണ് സൂചന. പ്രജിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

വളരെ പുതിയ വളരെ പഴയ