Zygo-Ad

'ഭാര്യയ്ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാറുണ്ടോ?, ശ്രദ്ധിച്ചില്ലെങ്കില്‍ നികുതി നോട്ടീസ് ലഭിച്ചേക്കാം; അറിയാം ഐടി നിയമത്തിലെ വകുപ്പുകൾ

 


വീട്ടുചെലവുകള്‍ക്കായി ഭാര്യയ്ക്ക് എല്ലാ മാസവും യുപിഐ വഴിയോ അക്കൗണ്ട് വഴിയോ പണം അയക്കാറുണ്ടോ? ഇത്തരത്തില്‍ തുക കൈമാറുമ്പോള്‍ ആദായനികുതി നിയമത്തിലെ ചില വ്യവസ്ഥകള്‍ അറിഞ്ഞില്ലെങ്കില്‍ നികുതി നോട്ടീസ് ലഭിച്ചെന്ന് വരാം. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269SS ഉം 269T എന്നിവ അനുസരിച്ച് ഒരു നിശ്ചിത തുകയില്‍ കൂടുതലുള്ള പണമിടപാടുകള്‍ നികുതി നല്‍കേണ്ട വരുമാനത്തിന്റെ ഭാഗമായി കണക്കാക്കും.

ആദായനികുതി നിയമം പറയുന്നത്

സാധാരണയായി, ഭര്‍ത്താവ് ഭാര്യയ്ക്ക് നല്‍കുന്ന പണത്തിന് നികുതി ചുമത്തില്ല. എന്നാല്‍ സ്ഥിര നിക്ഷേപങ്ങള്‍, വസ്തു അല്ലെങ്കില്‍ ഓഹരി വിപണി എന്നിവയില്‍ ഭാര്യ പണം നിക്ഷേപിക്കുകയാണെങ്കില്‍, അത്തരം നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം നികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തേണ്ടി വരും. നികുതി പിടിക്കാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. 20,000 രൂപയില്‍ കൂടുതല്‍ പണമായി കൈമാറുന്നത് ഒഴിവാക്കുക

2. 20,000 രൂപയില്‍ കൂടുതലുള്ള തുകകള്‍ കൈമാറുമ്പോള്‍ ആര്‍ടിജിഎസ്, നെഫ്റ്റ്, ചെക്ക് എന്നിവ ഉപയോഗിക്കുക.

3. തുക സമ്മാനമായി നല്‍കിയാല്‍ നികുതി നോട്ടീസ് നല്‍കില്ല.

ആദായനികുതി നിയമത്തിലെ 269SS & 269T വകുപ്പുകള്‍

പണമിടപാടുകള്‍ നിയന്ത്രിക്കാനും കള്ളപ്പണം ഇടപാടുകള്‍ തടയുന്നതിന് വേണ്ടിയാണ് ഈ വകുപ്പുകള്‍. സെക്ഷന്‍ 269SS അനുസരിച്ച് 20,000 രൂപയ്ക്ക് മുകളിലുള്ള അഡ്വാന്‍സുകള്‍, വായ്പകള്‍ അല്ലെങ്കില്‍ നിക്ഷേപങ്ങള്‍ പണമായി സ്വീകരിക്കുന്നത് നിരോധിക്കുന്നു. സെക്ഷന്‍ 269T പ്രകാരം 20,000 രൂപയ്ക്ക് മുകളിലുള്ള വായ്പകളോ നിക്ഷേപങ്ങളോ ബാങ്കിങ് ചാനലുകള്‍ വഴി മാത്രം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ