Zygo-Ad

അഴീക്കോട് ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടം: ക്ഷേത്ര ഭാരവാഹികളടക്കം 10 പേര്‍ക്കെതിരെ കേസെടുത്തു


വളപട്ടണം : അഴീക്കോട് നീർക്കടവ് മുച്ചിരിയൻ വയനാട്ടു കുലവൻ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 10 പേർക്കെതിരെ കേസ്.

അഞ്ചു ക്ഷേത്രം ഭാരവാഹികള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

തറവാട് കാരണവർ എം കെ വത്സരാജ്, കർമ്മി പ്രകാശൻ മുച്ചിരിയൻ, കുടുംബാംഗങ്ങളായ എം പ്രേമൻ, വി സുധാകരൻ, എം കെ ദീപക് എന്നിവരാണ് പ്രതികള്‍.

അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്ന അർജുൻ അടക്കം ആരുടെയും പരിക്ക് സാരമുള്ളതല്ല.

വളരെ പുതിയ വളരെ പഴയ