Zygo-Ad

മസ്റ്ററിങ് ചെയ്യാത്തവരെ വെട്ടി റേഷൻ കാർഡ്


 സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്നു മുന്നു ലക്ഷത്തോളം പേരെ റേഷൻ വിഹിതം നൽകുന്നതിൽ നിന്നു ഒഴിവാക്കി. ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവരെയാണ് ഒഴിവാക്കിയത്. റേഷൻ കാർഡിൽ പേരുണ്ടെങ്കിലും വിഹിതം ലഭിക്കില്ല. എല്ലാവരും മസ്റ്ററിങ് ചെയ്യാനുള്ള അവസാന വഴിയെന്നോണമാണിത്.

മുൻഗണന കാർഡിൽ പേരുള്ളവരെല്ലാം മസ്റ്ററിംഗിന് വിധേയമാകണം. 2024 മാർച്ച് മുതലാണ് മസ്റ്ററിംഗ് നടപടികൾ സർക്കാർ വേഗത്തിലാക്കിയത്. ഇതിനിടയ്ക്ക് മൂന്നു വട്ടം സമയം നീട്ടി നൽകിയിട്ടും ചെയ്യാത്തവർക്കുള്ള മുന്നറിയിപ്പാണിത്.

വളരെ പുതിയ വളരെ പഴയ