സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- നവവത്സര ബമ്പര്‍ ഭാഗ്യക്കുറി (ബിആർ 102) നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് XD 387132 എന്ന ടിക്കറ്റിന്. കണ്ണൂരിൽ ഇരിട്ടിയിലാണ്ഈ ടിക്കറ്റ് വിറ്റത്. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. രണ്ട് ലക്ഷമാണ് അഞ്ചാം സമ്മാനം.
സമ്മാന വിവരം
രണ്ടാം സമ്മാനം- ഒരു കോടി (20 പേര്‍ക്ക്)
XG 209286
XC 124583
XK 524144
XE 508599
മൂന്നാം സമ്മാനം- 10 ലക്ഷം
നാലാം സമ്മാനം- മൂന്ന് ലക്ഷം
അഞ്ചാം സമ്മാനം- രണ്ട് ലക്ഷം
സമാശ്വാസ സമ്മാനം- ഒരു ലക്ഷം
XA 387132
XB 387132
XC 387132
XE 387132
XG 387132
XH 387132
XJ 387132
XK 387132
XL 387132
ആറാം സമ്മാനം- അയ്യായിരം രൂപ
ഏഴാം സമ്മാനം- രണ്ടായിരം രൂപ
എട്ടാം സമ്മാനം- ആയിരം രൂപ
ഒമ്പതാം സമ്മാനം- 500 രൂപ
പത്താം സമ്മാനം- 400 രൂപ
തിങ്കളാഴ്ച ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റു പോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.