Zygo-Ad

ബിനാമി സ്വത്ത് ഇടപാടും അഴിമതിയും; പി.പി ദിവ്യക്കെതിരെ രേഖകള്‍ സഹിതം വിജിലൻസ് ഡയറക്ടര്‍ക്ക് പരാതി നല്‍കി മുഹമ്മദ് ഷമ്മാസ്



കണ്ണൂർ : ബിനാമി സ്വത്തിടപാടിലും ബിനാമി കമ്പനിക്ക് കോടികളുടെ കരാർ നല്‍കിയതിലും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.പി ദിവ്യക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നല്‍കി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് 

തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് നേരിട്ട് എത്തി ഡയറക്ടർ യോഗേഷ് ഗുപ്ത ഐ.പി.എസിന് ഭൂമി ഇടപാടുകളുടെയും മറ്റ് അഴിമതികളുടെയും രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്.

കാർട്ടണ്‍ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്. എന്ന പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായതിനു ശേഷം രൂപീകരിച്ച ബിനാമി കമ്പനിക്ക് കോടികളുടെ കരാറുകള്‍ ലഭിച്ചതിന്റെയും കമ്പനി ഡയരക്ടറായ മുഹമ്മദ് ആസിഫും പി.പി ദിവ്യയുടെ ഭർത്താവ് വി.പി അജിത്തും കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ നാലേക്കറോളം ഭൂമി വാങ്ങിയതിന്റെ രേഖകളും ബിനാമി കമ്പനിക്ക് സില്‍ക്ക് വഴിയും ജില്ലാ നിർമ്മിതി കേന്ദ്ര വഴിയും നല്‍കിയ കോടിക്കണക്കിന് രൂപയുടെ കരാറിന്റെ രേഖകളും മുഹമ്മദ് ഷമ്മാസ് നേരത്തെ പുറത്തു വിട്ടിരുന്നു.

ജില്ലാ പഞ്ചായത്ത് കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ബില്‍ഡിംഗ് നിർമ്മിക്കാൻ 49 സെന്റ് സ്ഥലം 2,40,32,500 രൂപയ്ക്ക് വാങ്ങിയതിന് പിന്നിലും അഴിമതിയുണ്ടെന്നും CRZ-II ല്‍ ഉള്‍പ്പെടുന്നതും ഡിഫൻസ് ലാൻഡിനോട് ചേർന്നുള്ളതുമായ ഭൂമിയില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്താൻ സാധിക്കില്ല എന്നിരിക്കെ പ്രവേശിക്കാൻ വഴി പോലുമില്ലാത്ത സ്ഥലം

ന്യായവിലയേക്കാള്‍ കൂടുതല്‍ തുക നല്‍കി സ്വകാര്യ വ്യക്തികളില്‍ നിന്ന് പർച്ചേസ് ചെയ്തതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഉപയോഗ ശൂന്യമായ ഭൂമി ഇപ്പോഴും വെറുതെ കിടക്കുകയാണെന്നും പി.മുഹമ്മദ്‌ ഷമ്മാസ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭൂമിയിടപാടിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തുന്ന സ്റ്റേറ്റ് ഓഡിറ്റ് റിപ്പോർട്ടില്‍ ബിനാമി കമ്ബനിയായ കാർട്ടൻ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന് പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണ കരാർ നല്‍കിയതിലെ ക്രമക്കേടുകളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

സില്‍ക്കിന് ലഭിച്ച കരാറുകള്‍ എങ്ങനെ ബിനാമി കമ്പനിയായ കാർട്ടണ്‍ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന് കിട്ടി എന്നത് സംബന്ധിച്ച ഒരു രേഖയും ഇല്ലെന്നും ഇ-ടെണ്ടർ നടന്നതിനും രേഖകളില്ലെന്നും റിപ്പോർട്ടിലുണ്ട്.

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ പി.പി ദിവ്യയുടെ നേതൃത്വത്തില്‍ നടന്നത് അടിമുടി ദുരൂഹമായ ഇടപാടുകളാണെന്നും

സ്കൂളുകളില്‍ കുടുംബശ്രീ കിയോസ്ക് നിർമ്മിച്ചതിലുള്‍പ്പടെയുള്ള പദ്ധതികളില്‍ വ്യാപക അഴിമതി നടന്നുവെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം അനിവാര്യമാണെന്നും

പുറത്തുവരുന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്നും മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

അഴിമതിയുടെ ആള്‍ രൂപമായ പി.പി ദിവ്യ പെരും കള്ളിയാണെന്നും രേഖകളും തെളിവുകളും പുറത്തുവിട്ടപ്പോള്‍ നിയമനടപടി എന്ന് പറഞ്ഞ ദിവ്യ ഒരു മാസം പിന്നിട്ടിട്ടും മിണ്ടുന്നില്ലെന്നും പി.പി ദിവ്യയുടെ മടിയില്‍ കനം ഉള്ളതുകൊണ്ട് ഉള്ളില്‍ ഭയമുണ്ടെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേർത്തു.

വളരെ പുതിയ വളരെ പഴയ