Zygo-Ad

പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുണ്ടാക്കി നിരോധിത മത തീവ്രവാദ സംഘടന കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു: രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കി

 


കണ്ണൂർ: കണ്ണൂർ ജില്ലയില്‍ നിരോധിത മത തീവ്രവാദ സംഘടനകള്‍ പ്രകോപനപരമായ പോസ്റ്റുകള്‍ വഴി സോഷ്യല്‍ മീഡിയയിലൂടെ മത സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കി.

വൻതോതില്‍ ഫണ്ടിറക്കിയാണ് ഇവർ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത്.

ഒരു കാരണവശ്ശാലും തങ്ങളെ തിരിച്ചറിയാൻ കഴിയാത്തവിധത്തില്‍ വ്യാജ അഡ്മിൻമാരെ നിയോഗിച്ചു കൊണ്ടാണ് ഇവർ പ്രാദേശിക വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍, ഫെയ്സ്ബുക്ക്, യൂട്യൂബ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയില്‍ ഇടപെടുന്നത്. 

കണ്ണൂർ ജില്ലയില്‍ മാത്രം ഇരുപതിലേറെ വാട്സ്‌ആപ്പ് വാർത്താ ഗ്രൂപ്പുകളില്‍ ഇവർ തീവ്രവാദ പോസ്റ്റുകള്‍ ഇട്ടു വരുന്നുണ്ട്.

ഇതില്‍ പലതും പരാതികളായി സൈബർ പൊലീസിന് നല്‍കിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഇടപെടാതെ ഇതര സമുദായക്കാരുടെ യോ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയോ പേരിലാണ് ഇവർ പ്രകോപനപരമായ പോസ്റ്റുകള്‍ ഇടുന്നത്. 

സംസ്ഥാന മുഖ്യമന്ത്രി 'മറ്റു മന്ത്രിമാർ, പ്രധാന മന്ത്രി, കേന്ദ്ര ആഭൃന്തര മന്ത്രി, യു.പി മുഖ്യമന്ത്രി കേരളത്തില്‍ നിന്നുളള കേന്ദ്ര മന്ത്രിമാർ സംസ്ഥാന പാർട്ടി നേതാക്കള്‍ എന്നിവർക്കെതിരെയാണ് അസഭ്യ വർഷം നടത്തുന്നത്.

ഇതിനായി ഗ്രൂപ്പ് അഡ്മിൻമാർക്ക് വൻതോതില്‍ പണം നല്‍കുന്നതായാണ് വിവരം. കാശ്മീരില്‍ കൊല്ലപ്പെടുന്ന സൈനികരെ അവഹേളിക്കുന്ന വിധത്തില്‍ മത തീവ്രവാദ ഭീകരരെ സായുധ രെന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. 

ഇസ്രായേല്‍-ഫലസ്തീൻ വിഷയത്തില്‍ കക്ഷിയല്ലാതിരുന്നിട്ടും ഇൻഡ്യയും ബി.ജെ.പിയും ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാൻ കൂട്ടു നില്‍ക്കുന്നുവെന്നാണ് വിമർശനം.

ഇന്ത്യയില്‍ ഒരു പ്രത്യേക മത വിഭാഗം വേട്ടയാടപ്പെടുന്നുവെന്ന് ചിത്രീകരിക്കുന്നതിനായി പഴയ കാല സംഭവങ്ങളുടെ ഫോട്ടോകള്‍ ഇതര രാജ്യങ്ങളിലെ ചിത്രങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നുണ്ട്. 

ബംഗ്ലാദേശ്, മണിപ്പൂർ കലാപങ്ങളില്‍ ജമാത്തെ ഇസ്ലാമിയെ അനുകൂലിച്ചു കൊണ്ടു ഇവർ സോഷ്യല്‍ മീഡിയില്‍ തീ കൊളുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല കണ്ണൂർ ജില്ലയില്‍ മാത്രം പതിനായിരക്കണക്കിന് വാട്സ്‌ആപ്പ് കൂട്ടായ്മകള്‍ പ്രാദേശികമായുണ്ട്. 

ഇതില്‍ നുഴഞ്ഞു കയറിയാണ് കലാപം വിതയ്ക്കാൻ മത തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നത്. നാട്ടിലെമ്പാടും ഉത്സവ കാലമായതിനാല്‍ ഇതിനെതിരെ ജാഗ്രത പാലിക്കുകയാണ് രഹസ്യാന്വേഷണ വിഭാഗം.

വളരെ പുതിയ വളരെ പഴയ