Zygo-Ad

നിക്ഷാൻ ഇലക്‌ട്രോണിക്സില്‍ നിന്നും ഓണ്‍ലൈൻ വഴി പണം തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റില്‍


കണ്ണൂർ : കണ്ണൂരിലെ പ്രശസ്ത ഇലക്‌ട്രോണിക്സ് സ്ഥാപനമായ നിക്ഷാൻ ഇലക്‌ട്രോണിക്സിൻ്റെ കോഴിക്കോട് ഷോറൂമില്‍ നിന്നും ഓണ്‍ലൈൻ വഴി പണം തട്ടിയ കാഷ്യർ അറസ്റ്റില്‍. 

കോഴിക്കോട് വട്ടോളി ബസാർ സ്വദേശി എം.അബ്ദുല്‍ ഹനീഫാ(29)ണ് അറസ്റ്റിലായത്.

കടയില്‍ നിന്നും സാധനം വാങ്ങിയവർക്ക് സ്വന്തം ഗൂഗിള്‍ പേ അക്കൗണ്ട് നമ്പർ നല്‍കി ഒരു ലക്ഷത്തി ഇരുപത്തിയൊട്ടായിരത്തി നാനൂറ് രൂപ തട്ടിയെടുത്തതായാത് പരാതി. 

നിക്ഷാൻ ഡിജിറ്റല്‍ കാറ്റഗറി ബിസിനസ് ഹെഡ് കെ.എൻ ഇക്ബാലിൻ്റെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് അബ്ദുള്ള ഹനീഫിനെ അറസ്റ്റു ചെയ്തത്.

വളരെ പുതിയ വളരെ പഴയ