Zygo-Ad

റൈഫിള്‍ ക്ലബ്ബില്‍ അപകടം; രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം


പത്തനംതിട്ട: മാലക്കരയില്‍ ജില്ലാ റൈഫിള്‍ ക്ലബ്ബില്‍ നിര്‍മാണ ജോലികള്‍ക്കിടെ ബീം തകര്‍ന്നു വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം.

അതിഥി തൊഴിലാളികളായ രത്തന്‍ മണ്ഡല്‍, ഗുഡു കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടം സംഭവിച്ചത്.

ഷൂട്ടിംഗ് റേഞ്ചിലെ കിടങ്ങിന്റെ ബീം ആണ് നിര്‍മാണ വേളയില്‍ തകര്‍ന്ന് വീണത്. അന്യ സംസ്ഥാന തൊഴിലാളികളാണ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഒരാള്‍ ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. 

പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മണ്ണു മാന്തി യന്ത്രം മതിലിന് സമീപം ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവമറിഞ്ഞ് ആരോഗ്യ മന്ത്രി വീണാ ജോർജ്, ആന്റോ ആൻറണി എംപി എന്നിവർ സ്ഥലത്ത് എത്തി. മരിച്ച രണ്ടു തൊഴിലാളികളുടെയും മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്യും.

വളരെ പുതിയ വളരെ പഴയ