Zygo-Ad

വയനാട്ടിൽ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20 വയസുകാരൻ കുഴഞ്ഞു വീണ് മരിച്ചു


കല്‍പ്പറ്റ: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20 വയസുകാരൻ കുഴഞ്ഞു വീണ് മരിച്ചു. വയനാട് അമ്പലവയലിലാണ് സംഭവം.

അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാൻ ആണ് മരിച്ചത്. കുഴഞ്ഞു വീണ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പിതാവായ അഷ്റഫിന്റെ പച്ചക്കറി കടയില്‍ ജോലി ചെയ്യുകയായിരുന്നു സല്‍മാൻ. 

കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

വളരെ പുതിയ വളരെ പഴയ