രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം


പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂര്‍ അച്ഛൻകോവിലാറ്റില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രീശരണ്‍ (ഇലവുംതിട്ട സ്വദേശി) , ഏബല്‍ (ചീക്കനാല്‍ സ്വദേശി) എന്നിവരാണ് മരിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണ സംഭവം നടന്നത്.

പുഴയ്ക്ക് സമീപത്തെ ടര്‍ഫില്‍ കളിക്കാൻ എത്തിയതായിരുന്നു കുട്ടികള്‍. കളി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെട്ടു എന്നാണ് കരുതുന്നത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്.

വളരെ പുതിയ വളരെ പഴയ