കണ്ണൂർ :സ്വകാര്യ ആശുപത്രി ജീവനക്കാ രുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിച്ച് നിയമനിർമാണം നടത്തണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികൾ കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ടിന്റെ പരിധിയിലായതിനാൽ സേവന വേതന വ്യവസ്ഥകൾ ക്രമീകരിക്കുന്നതിന് പര്യാപ്തമല്ല. ഇത് കൊടിയ ചൂഷണത്തിന് കാരണമാകുന്നു. തോട്ടം, മോട്ടോർ തൊഴിലാളി നിയമങ്ങളുടെ മാതൃകയിൽ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും പ്രത്യേക നിയമ നിർമാണം നടത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു