Zygo-Ad

റേഷൻകട സമരം പിൻവലിച്ചു



തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കട സമരം വ്യാപാരികൾ അവസാനിപ്പിച്ചു. മന്ത്രിയുമായുള്ള ചർച്ചക്ക് ശേഷമാണ് സമരം പിൻവലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. 

വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ജി.ആർ അനിൽ ഉറപ്പ് നൽകി. ഇന്ന് വൈകീട്ട് തന്നെ കഴിയുന്നത്ര കടകൾ തുറന്ന് പ്രവർത്തിക്കും. 

വേതന പരിഷ്കരണം ഉൾപ്പടെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് 5 സംഘടനകളാണ് സമരത്തിൽ പങ്കെടുത്തത്.

വളരെ പുതിയ വളരെ പഴയ