Zygo-Ad

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളി, പരോള്‍ കഴിഞ്ഞിട്ടും ജയിലിലെത്തിയില്ല; വീടിനുള്ളില്‍ മരിച്ച നിലയില്‍

 


ആലപ്പുഴ: ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002 -ല്‍ വള്ളികുന്നം കാമ്പിശ്ശേരിയില്‍ യുവതിയെ കുത്തി കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച്‌ വരികയായിരുന്നു. 

ഈ മാസം എട്ടിനാണ് ഇയാള്‍ പരോളിലിറങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി 25 ന് തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ ഹാജരാക്കേണ്ടതായിരുന്നു. പരോള്‍ കാലാവധി അവസാനിച്ചിട്ടും ഇയാള്‍ ജയിലിലെത്തിയിരുന്നില്ല. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വീടിനുള്ളില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വളരെ പുതിയ വളരെ പഴയ