നിയന്ത്രണം വിട്ട ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറി ; കണ്ടക്‌ടര്‍ മരിച്ചു


തിരുവനന്തപുരം: ചുള്ളിമാനൂരിന് സമീപം കൊച്ചാട്ടുകാലില്‍ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. 

ബൈക്ക് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസിലേക്ക് ഇടിച്ചു കയറി നെടുമങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിലെ താല്‍ക്കാലിക കണ്ടക്‌ടർ പാലോട് പച്ച സ്വദേശി അനില്‍ കുമാർ( 53) ആണ് മരിച്ചത്.

ആറ്റിങ്ങല്‍ - ചുള്ളിമാനൂർ റോഡിലൂടെ കടന്നുവന്ന ബസിലേക്ക് അനില്‍കുമാറിൻറെ ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

കുളത്തുപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ് നെടുമങ്ങാട് നിന്ന് നന്ദിയോട് ഭാഗത്തേക്ക് പോയ ബൈക്ക് കൂട്ടിയിടിച്ചത്. 

അപകടത്തിന് പിന്നാലെ അനില്‍കുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ