തിരുവനന്തപുരം: സെൻട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന റിപ്പബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു.
സിറ്റി പോലീസ് കമ്മീഷണർ തോംസണ്‍ ജോസാണ് കുഴഞ്ഞു വീണത്.
ഗവർണറുടെ പ്രസംഗത്തിനിടെ വെയിലേറ്റാണ് കമ്മീഷണർ കുഴഞ്ഞു വീണത്. ഉദ്യോഗസ്ഥന് വേദിക്ക് സമീപമുള്ള ആംബുലൻസില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
സെൻട്രല്‍ സ്റ്റേഡിയത്തില്‍ 76-ാമത് റിപ്പബ്ലിക് ദിന പരേഡ് പൂർണ്ണമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ റിപ്പബ്ലിക് ദിന സന്ദേശം പങ്കു വെച്ചു കൊണ്ട് സംസാരിച്ചു.
