സംസ്ഥാനത്ത് ജനനനിരക്ക് കുറയുന്നു

 


കോഴിക്കോട്: സംസ്ഥാനത്ത് ജനനനിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകൾ.  ആർ.സി.എച്ച് (റിപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് -പ്രത്യുൽപാദന ശിശു ആരോഗ്യ) പോർട്ടലിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷം  ഏപ്രിൽ-നവംബർ കാലയളവിൽ 2,13,230 കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചത്. 

2023-24 വർഷം ഇതേ കാലയളിൽ ഇത് 2,51,505ഉം 2022-23 വർഷം 2,82,906 മായിരുന്നു. മുൻവർഷങ്ങളിലെ ഇതേകാലയളവിനെ അപേക്ഷിച്ച് യഥാക്രമം 38,275ഉം  31,401ഉം കുട്ടികൾ കുറഞ്ഞു. ആശങ്കപ്പെടുത്തുന്നതാണ് ഈ കുറവെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു. ഇതേ കാലയളവിൽ 2024-25ൽ ആർ.സി.എച്ച്  പോർട്ടലിൽ 2,16,326 ഗർഭിണികളാണ് രജിസ്റ്റർ ചെയ്തത്.

വളരെ പുതിയ വളരെ പഴയ