ആലുവ: വഴിയരികില്‍ ഫോണ്‍ ചെയ്തു നിന്ന കണ്ണൂർ സ്വദേശിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ പിടയിലായി.
പെരുമ്പാവൂർ മുടിക്കല്‍ മോളത്ത് വീട്ടില്‍ അലി അക്ബർ (32)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് രാത്രി പന്ത്രണ്ടരയോടെ ആലുവ ബാങ്ക് ജംഗ്ഷനിലാണ് സംഭവം. വഴിയരികില്‍ ഫോണ്‍ ചെയ്തു നില്‍ക്കുന്ന കണ്ണൂർ സ്വദേശിയുടെ സമീപത്തേക്ക് ഓട്ടോ ഡ്രൈവർ എത്തുകയായിരുന്നു.
കണ്ണൂർ സ്വദേശിയുമായി സംസാരിച്ച് സൗഹൃദം നടിച്ച ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പെരുമ്പാവൂരില്‍ കുടുങ്ങിയത്.
നിരവധി സിസിടിവികളും ഓട്ടോറിക്ഷകളും പരിശോധിച്ചതില്‍ നിന്ന് ഓട്ടോറിക്ഷ മുടിക്കല്‍ സ്വദേശിയുടേതാണെന്ന് കണ്ടെത്തി. ഉടമ ഇയാള്‍ക്ക് ഓടിക്കാൻ നല്‍കിയതായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ കറങ്ങി പണം തട്ടുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
.jpg)