മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടിയായി റെയിൽവേ സമയ പരിഷ്കാരം


കോ​ഴി​ക്കോ​ട്: റെ​യി​ൽ​വേ ജ​നു​വ​രി മു​ത​ൽ ന​ട​പ്പാ​ക്കി​യ ട്രെ​യി​ൻ സ​മ​യ​ പ​രി​ഷ്കാ​രം മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി. കോ​ഴി​ക്കോ​ടു​ നി​ന്ന് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. 

കോ​ഴി​ക്കോ​ടു​ നി​ന്ന് ഉ​ച്ച​ക്ക് 2.15ന് ​ട്രെ​യി​ൻ പു​റ​പ്പെ​ട്ടാ​ൽ ശേ​ഷം വൈ​കീ​ട്ട് അ​ഞ്ചി​ന് മാ​ത്ര​മാ​ണ് അ​ടു​ത്ത വ​ണ്ടി​യു​ള്ള​ത്. നേ​ര​ത്തേ 2.45ന് ​പു​റ​പ്പെ​ട്ട ട്രെ​യി​ൻ ആ​ണ് അ​ര​ മ​ണി​ക്കൂ​ർ നേ​ര​ത്തേ​യാ​ക്കി​യ​ത്. 

ഇ​രു ട്രെ​യി​നു​ക​ൾ​ക്കു​മി​ട​യി​ലെ സ​മ​യ ദൈ​ർ​ഘ്യം കു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​മ​റ്റ നി​വേ​ദ​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ദൈ​ർ​ഘ്യം ഒ​ന്നു​ കൂ​ടി വ​ർ​ധി​പ്പി​ച്ച​ത്.

06031 ഷൊ​ർ​ണൂ​ർ- ക​ണ്ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ന്റെ സ​മ​യ​ത്തി​ൽ മാ​റ്റം​ വ​രു​ത്ത​ണ​മെ​ന്ന ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ചി​ല്ല. കു​റ്റി​പ്പു​റം മു​ത​ൽ ഫ​റോ​ക്ക് വ​രെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ചി​ല​കാ​ല ആ​വ​ശ്യ​മാ​ണി​ത്. ഉച്ചക്കു​ ശേ​ഷം 3.45ന് ​ഷൊ​ർ​ണൂ​രി​ൽ​ നി​ന്നു പു​റ​പ്പെ​ട്ടി​രു​ന്ന ഈ ​ട്രെ​യി​ൻ അ​ടു​ത്ത കാ​ല​ത്താ​യി 3.00നാ​ണ് പു​റ​പ്പെ​ടു​ന്ന​ത്. 

ഇ​തു ​കാ​ര​ണം മ​ല​ബാ​റി​ലെ പ​ല ‌സ്റ്റേ​ഷ​നു​ക​ളി​ൽ ​നി​ന്നും ഈ ​ട്രെ​യി​നി​ൽ ക​യ​റാ​ൻ സാ​ധി​ക്കാ​തെ​യാ​യി. ആ​ല​പ്പു​ഴ -​ക​ണ്ണൂ​ർ എ​ക്സി​ക്യു​ട്ടി​വ് എ​ക്സ‌്പ്ര​സി​ന്‍റെ കോ​ഴി​ക്കോ​ട്ടെ സ​മ​യം 10.25 ആ​യി സ്ഥി​ര​പ്പെ​ടു​ത്തി​യ​തും തി​രി​ച്ച​ടി​യാ​യി.

വൈ​കീ​ട്ട് 6.15ന് ​കോ​യ​മ്പ​ത്തൂ​ർ-​ ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട്ടു​ നി​ന്നു പോ​യാ​ൽ പി​ന്നെ ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ക ആ​ശ്ര​യം രാ​ത്രി 10.25ന് ​എ​ക്സി​ക്യു​ട്ടി​വ് എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ്.

 ഇ​തി​നി​ടെ ഒ​രു ട്രെ​യി​ൻ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. പ​ര​ശു​റാം എ​ക്സ്പ്ര​സ്​ വൈ​കീ​ട്ട് ഒ​രു മ​ണി​ക്കൂ​റോ​ളം കോ​ഴി​ക്കോ​ട് പി​ടി​ച്ചി​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി ആ​യിട്ടി​ല്ല.

വളരെ പുതിയ വളരെ പഴയ