ഇന്ത്യ ചുട്ടുപൊള്ളുന്നു; റെക്കോര്‍ഡുകള്‍ മറികടന്ന് ചൂട്

 


ന്യുഡൽഹി :പോയ വർഷം രാജ്യം അഭിമുഖീകരിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും കാഠിന്യമേറിയ ചൂട്. 1901ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയതില്‍ വെച്ച് എറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2024 എന്ന് ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(ഐഎംഡി) റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബർ, ഡിസംബർ മാസങ്ങള്‍ ഏറ്റവും ചൂടേറിയ സമയമായിരുന്നുവെന്നും 123 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാസങ്ങളായിരുന്നു ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് മുന്‍പ് 2016 ആയിരുന്നു ഏറ്റവും ചൂടേറിയ വര്‍ഷമായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. വാര്‍ഷിക ശരാശരി അനുസരിച്ച് 2016ലേയും 2024 ലേയും ശരാശരി താപനില തമ്മിലുള്ള വ്യത്യാസം 0.11 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് വളരെ കൂടുതലാണെന്നാണ് വിലയിരുത്തല്‍. World Weather Attribution നും Climate Central ലും ചേർന്നാണ് പഠനം നടത്തിയത്.

യുപിയിലെയും രാജസ്ഥാന്റെയും ചില ഭാഗങ്ങള്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ ബിഹാര്‍ പോലെയുള്ള കിഴക്കന്‍ ഇന്ത്യയുടെ പ്രദേശങ്ങള്‍ എന്നിവയൊഴികെ ഇന്ത്യയിലെ മിക്കയിടത്തും രാത്രി താപനില സാധാരണയിലും കൂടുതലായിരുന്നുവെന്ന് ഐഎംഡി അറിയിക്കുന്നു.

വളരെ പുതിയ വളരെ പഴയ