Zygo-Ad

പുതുപ്പാടി സുബൈദ കൊലക്കേസ്: മാനസിക വിഭ്രാന്തിയിലായ പ്രതി ആഷിഖിനെ കുതിരവട്ടത്തേക്ക് മാറ്റി

 


കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ അമ്മ സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകന്‍ ആഷിഖ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പണം നല്‍കാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്.

കൊലപാതകത്തിന് രണ്ടു ദിവസം ആഷിഖ് വീട്ടില്‍ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. പിന്നീടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്

വളരെ പുതിയ വളരെ പഴയ