മലപ്പുറം: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അക്രമത്തിനിരയായത്.
മലപ്പുറം ഈശ്വര മംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്.
എറണാകുളത്തു നിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹാസനിലേക്ക് പോവുകയായിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എടപ്പാളില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. ബസില്‍ കയറിയപ്പോള്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയിരുന്നു.
ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതി മുസ്തഫയ്‌ക്കെതിരെ പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു.ദേശി പിടിയില്‍