പഴയങ്ങാടി: പുതിയങ്ങാടി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്‌ഡില്‍ അങ്ങാടി റോഡില്‍ നിന്ന് മയക്കു മരുന്നുമായി യുവാവ് പിടിയില്‍.
800 മില്ലി ഗ്രാം മെത്താംഫെറ്റാമിൻ, 12 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടി കൂടിയത്. മാടായി പുതിയങ്ങാടി നൂർജ മനസിലില്‍ കെ. മുത്തലിബ് (40) നെയാണ് ലഹരി സാധനങ്ങള്‍ ഒളിപ്പിച്ച് വച്ച സ്കൂട്ടർ സഹിതം പിടി കൂടിയത്.
പുതിയങ്ങാടി , മാട്ടൂല്‍ , മടക്കര, പഴയങ്ങാടി എന്നി സ്ഥലങ്ങളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന പ്രധാനിയാണ് മുത്തലിബ്. നിരവധി ചെറുപ്പക്കാർ വലയില്‍ ആയിട്ടുണ്ടെന്നും സ്കൂള്‍, കോളജ് കുട്ടികള്‍ ആണ് ഇയാളുടെ കൂടുതല്‍ ഇരകളെന്നും എക്സൈസ് അറിയിച്ചു.
കണ്ണൂർ എക്‌സൈസ് സ്പെഷല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ സി. ഷാബുവും സംഘവും നടത്തിയ പരിശോധനയിലാണ് മുത്തലിബ് കുടുങ്ങുന്നത്.
പരിശോധനയില്‍ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ പി.കെ. അനില്‍ കുമാർ, അബ്ദുല്‍ നാസർ. പി. സി. പ്രഭുനാഥ്. , അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഡ്രൈവർ സി. അജിത്, പ്രിവെന്‍റീവ് ഓഫീസർ പി.പി. ഗ്രേഡ് രാജിരാഗ്, സിവില്‍ എക്‌സൈസ് ഓഫീസർമാരായ ടി.കെ. ഷാൻ, പി.ടി. ശരത് എന്നിവർ ഉണ്ടായിരുന്നു .