തലശ്ശേരി : ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് കണ്ണൂർ ജില്ലയില്‍ പ്രവേശിക്കാൻ അനുമതി ലഭിച്ചു.
കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാതക കേസിൻ്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയില്‍ പ്രവേശിക്കാൻ അനുമതിയുള്ളത് ഈ മാസം 22നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.
വിചാരണ വേളയില്‍ മാത്രം ജില്ലയില്‍ പ്രവേശിക്കാനാണ് അനുമതി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് അനുമതി നല്‍കിയത് .
2010ലാണ് ന്യൂ മാഹിയില്‍ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് കൊടി സുനി.