എം ഡി എം എ, കഞ്ചാവ് എന്നിവയുമായി യുവതി ഉൾപ്പെടെ പട്ടുവം, പരിയാരം, തളിപ്പറമ്പ് സ്വദേശികൾ എക്സൈസ് പിടിയിൽ

 


ക്രിസ്മസ് - ന്യൂ ഇയർ എസെക്സ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിലാണ് മൂന്ന് വ്യത്യസ്ത കേസ്സുകളിലായി യുവതിയും മൂന്ന് യുവാക്കളും പിടിയിലായത്.

പട്ടുവം സ്വദേശി ബിലാലിൽ നിന്നും 450 മില്ലിഗ്രാം എം ഡി എം എ യും,തളിപ്പറമ്പ കാക്കാത്തോട് സ്വദേശി ഹാഷിമിൽ നിന്നും 15 ഗ്രാം കഞ്ചാവും, പരിയാരം മുക്കുന്നു സ്വദേശിനി പ്രജിതയിൽ നിന്നും 10 ഗ്രാം കഞ്ചാവും,പട്ടുവം സ്വദേശി മിസ്ഹാബിൽ നിന്നും 15 ഗ്രാം കഞ്ചാവുമാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്. പുതുവത്സര രാത്രിയിൽ ഉപയോഗിക്കാനായി കൊണ്ടുവന്ന മയക്കുമരുന്നാണ് എക്സൈസ് സംഘം സാഹസികമായി പിടികൂടിയത്.

ഹാഷിം മുമ്പും മയക്കു മരുന്ന് കേസുകളിൽ പിടിക്കപ്പെട്ടയാളാണ്.ഹാഷിമിന്റെ പേരിൽ തളിപ്പറമ്പ് എക്സൈസിലും പോലീസിലും വിവിധ കേസ്സുകൾ രജിസ്ട്രർ ചെയ്‌തിട്ടുണ്ട്.

തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ എബി തോമസിൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം, പ്രേവ്റിവ് ഓഫീസർ കെ വി നികേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി വി വിജിത്ത്, എം വി ശ്യാംരാജ്, പി പി റെനിൽ കൃഷ്‌ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ സുജിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

വളരെ പുതിയ വളരെ പഴയ