രാജ്യത്തെ സൈനിക സ്കൂളുകളിൽ 2025ലെ വിവിധ ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 13 ആണ്. വിവിധ സംസ്ഥാനങ്ങളിലെ 33 സൈനിക സ്കൂളുകളിലെ 6, 9 ക്ലാസുകളിലെയും 40 സൈനിക സ്കൂളുകളിലെ 6-ാം ക്ലാസിലെയും പ്രവേശനത്തിനാണ് അവസരം.
17 സൈനിക സ്കൂളുകളിലെ 9-ാം ക്ലാസ് പ്രവേശനവും ഇതോടൊപ്പം നടക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷയിലൂടെയാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ഉണ്ടാകേണ്ട പ്രായ പരിധി ഇനി പറയുംവിധമാണ്. 6-ാം ക്ലാസ് പ്രവേശനത്തിന് 2025 മാർച്ച് 31നു പ്രായം 10മുതൽ 12 വയസ് വരെ.
ഒൻപതാം ക്ലാസ് പ്രവേശനത്തിന് 13 മുതൽ 15 വയസ് വരെ.
കേരളത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് 6-ാം ക്ലാസിൽ 74 ആൺകുട്ടികൾക്കും 10 പെൺകുട്ടികൾക്കുമാണ് പ്രവേശനം നൽകും. കഴക്കൂട്ടത്ത് ആകെ 84 സീറ്റ് ഉണ്ട്. 9-ാം ക്ലാസിൽ കേരളത്തിൽ 20 സീറ്റ് ആൺകുട്ടികൾക്കാണ്. 9ൽ പെൺകുട്ടികൾക്കു സീറ്റില്ല.
കൂടുതൽ വിവരങ്ങൾക്ക് http:// sainikschooltvm.edu.in
ഇമെയിൽ sainikschooltvm@gmail.കോം