ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റില്‍

 


 കണ്ണൂർ: ഇരിട്ടിയിൽ വിവിധ ഇടങ്ങളില്‍ താമസിച്ച്‌ അവിടെയുള്ള ആളുകളുമായി സൗഹൃദം സ്ഥാപിച്ച്‌ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി മുങ്ങുന്നയാളെ ആറളം പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട മുട്ടത്ത് ഹൗസില്‍ സുനില്‍ ജോസ് (53) ആണ് ആറളം പൊലീസിന്റെ പിടിയിലായത്. 

ചെടിക്കുളം സ്വദേശിക്ക് യു.കെയില്‍ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് 2,60,000 വാങ്ങിച്ച്‌ കബളിപ്പിച്ച കേസിലാണ് ഇയാള്‍ ആറളം പൊലീസിന്റെ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊരട്ടി, പാലാ, കൊടകര, പുല്‍പ്പള്ളി, കരിക്കോട്ടക്കരി, മാള തുടങ്ങിയ സ്റ്റേഷനുകളിലും സമാനമായ തട്ടിപ്പുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി മനസ്സിലായത്. 

പത്തോളം സിം കാർഡുകള്‍ ഇയാള്‍ ഉപയോഗിക്കുന്നതിനാലും പെണ്‍ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്നതും മൂലം ഇയാളെ പിടികൂടാൻ പൊലീസിന് പ്രയാസമായിരുന്നു. ഒടുവില്‍ ഉപയോഗിച്ച ഒരു ഫോണ്‍ നമ്പമ്പർ പിന്തുടർന്നാണ് സൈബർസെല്ലിന്റെ സഹായത്തോടെ ആറളം എസ്.എച്ച്‌.ഒ ആഡ്രിക്ക് ഗ്രോമിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ തൃശൂരില്‍നിന്ന് അറസ്റ്റു ചെയ്തത്. 

തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച്‌ പെണ്‍ സുഹൃത്തുമൊത്ത് വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ച്‌ ആഡംബരമായി ജീവിക്കുന്നതാണ് ഇയാളുടെ ശീലമെന്നും പൊലീസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ