Zygo-Ad

കണ്ണവം കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച

 


കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച. കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്.പോയതാണെന്നാണ് പറയുന്നത്. മാനസിക പ്രയാസമുള്ള യുവതിയാണ് സിന്ധു എന്ന് പറയുന്നു.പൊരുന്നൻ കുമാരൻ്റെ മകളാണ്. വനത്തിൽ വിറകുതേടി പോയ ഇവരെക്കുറിച്ച് പിന്നീട് വിവരം ലഭിച്ചില്ല. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളിലായി വനത്തിനകത്ത് നാട്ടുകാരും വനപാലകരും കണ്ണവം പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

വളരെ പുതിയ വളരെ പഴയ