ആശുപത്രി കേന്ദ്രീകരിച്ച്‌ മോഷണം; പ്രതി പിടിയില്‍

 


പനങ്ങാട്: ആശുപത്രി കേന്ദ്രീകരിച്ച്‌ ബാഗുകള്‍ മോഷണം നടത്തിയ ആളെ പോലീസ് പിടി കൂടി. തുറവൂർ സ്വദേശി ഷാജി (50) യെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നെട്ടൂരിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച്‌ ബാഗ് മോഷണം നടക്കുന്നതായി പനങ്ങാട് പൊലീസിന് പരാതി ലഭിച്ചിരുന്നു. 

ഡോക്ടറെ കാണാൻ വെയ്റ്റിംഗ് ഏരിയയില്‍ ഇരിക്കുന്നവരുടെയും വാഹനങ്ങളില്‍ നിന്നും നിരവധി ബാഗുകള്‍ മോഷണം പോയതിനെ തുടർന്ന് പനങ്ങാട് പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ കണ്ണൂർ സ്വദേശിയുടെ 11,500 രൂപയും സ്വർണ മോതിരങ്ങളുമടങ്ങിയ ബാഗ് കാണാതാകുകയായിരുന്നു. 

ഉടനെ തന്നെ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിക്ക് സമീപത്തുള്ള ലോഡ്ജില്‍ നിന്നും ഇയാളെ പിടി കൂടുകയായിരുന്നു. എസ്‌ഐമാരായ മുനീർ, റഫീഖ്, സിപിഒ അരുണ്‍ രാജ് എന്നിവരാണ് പ്രതിയെ പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ