Zygo-Ad

തൃശൂരില്‍ പള്ളി പെരുന്നാള്‍ ആഘോഷത്തിനിടയിൽ ഗുണ്ട് പൊട്ടിത്തെറിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

 


തൃശൂര്‍: തൃശൂരില്‍ പള്ളി പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം.

 മാള തെക്കന്‍ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് പള്ളി പെരുന്നാളിനിടെയാണ് സംഭവം. താണിശ്ശേരി സ്വദേശി പറേക്കാടന്‍ വീട്ടില്‍ ഫ്രാന്‍സിസ് (54) ആണ് മരിച്ചത്.

അപകടം നടന്ന ഉടന്‍ തന്നെ ഫ്രാന്‍സിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

വളരെ പുതിയ വളരെ പഴയ