കണ്ണൂർ: കിഡ്നി സ്റ്റോണ്‍ ബാധിതർക്കായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
12ന് രാവിലെ പത്തു മുതല്‍ ഉച്ച കഴിഞ്ഞ് രണ്ടു വരെയാണ് ക്യാമ്പ്. കിഡ്നി സ്റ്റോണ്‍ ചികിത്സയിലെ അതിനൂതന സംവിധാനമായ റിറ്സ് ടിഎഫ്‌എല്‍ ഡിസ് ടെക്നിക്കിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള ക്യാമ്പിന് യൂറോളജി വിഭാഗം സീനിയർ കണ്‍സള്‍ട്ടന്‍റ് ഡോ. മുഹമ്മദ് സലിം നേതൃത്വം നല്‍കും.
പരമ്പരാഗത രീതികളേക്കാള്‍ നിരവധി ഗുണങ്ങളുള്ള ഏറ്റവും നൂതനമായ ചികിത്സാ രീതിയാണ് രീതിയാണിത്. കീഹോള്‍ സർജറി ആവശ്യമില്ലാത്തതിനാല്‍ കിഡ്നിക്ക് കേടുപാടുകള്‍ സംഭവിക്കുന്നില്ലെന്നും കുറഞ്ഞ ആശുപത്രി വാസം മാത്രം മതിയാകുമെന്ന പ്രത്യേകതയും റിറ്സ് ടിഎഫ്‌എല്‍ ഡിസ് ടെക്നിക്കിന്‍റ് പ്രത്യേകതയാണ്. വൃക്കയില്‍ ദ്വാരം ഉണ്ടാക്കാതെ എത്ര വലുപ്പത്തിലുള്ള കല്ലുകളും ഇതിലൂടെ നീക്കം ചെയ്യാനാകും.
പ്രീ-സ്റ്റെന്‍റിഗും ആക്സസ് ഷീത്തും ആവശ്യമില്ല, ചെറിയ വലുപ്പമുള്ള ഉപകരണങ്ങള്‍, റേഡിയേഷൻ ഇല്ല എന്നീ സവിശേഷതകളുള്ള അത്യാധുനിക സാങ്കേതികവിദ്യ കൂടിയാണിത്. രോഗികള്‍ക്ക് കൂടുതല്‍ സുരക്ഷിതവും സുഖപ്രദവുമായ ചികിത്സയും ഇതിന്‍റെ പ്രത്യേകതയാണ്.
ഈ സാങ്കേതിക വിദ്യയിലൂടെ കിഡ്നി സ്റ്റോണ്‍ പ്രൊസീജിയേഴ്സ് ഡോ. മുഹമ്മദ് സലിം ചെയ്തിട്ടുണ്ട്. കിഡ്നി സ്റ്റോണ്‍ ബാധിതരായവർക്ക് ഏറ്റവും പുതിയ ചികിത്സാ മാർഗവും വിദഗ്ധ ഉപദേശവും ലഭിക്കുന്നതിന് ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മികച്ച അവസരം നല്‍കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കുള്ള ഇളവുകളും ലഭ്യമാണ്.
വിശദ വിവരങ്ങള്‍ക്കും ബുക്കിംഗിനും ഫോണ്‍: 94978 26666.