ആഴക്കടൽ മത്സ്യബന്ധന യാനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ: കണ്ണൂർ ജില്ലയിൽ അനുവദിക്കപ്പെട്ടിട്ടുള്ള പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയുടെ ഘടക പദ്ധതിയായ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആഴക്കടൽ മത്സ്യ ബന്ധന യാനം വാങ്ങുന്നതിനുള്ള 2023-24 സാമ്പത്തിക വർഷത്തിലെ പദ്ധതിയിലേക്ക് വ്യക്തികൾ, ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

 യൂനിറ്റ് ചെലവ് 1.20 കോടി രൂപ വരുന്ന പദ്ധതിയിൽ 48 ലക്ഷം രൂപ സർക്കാർ സബ്‌സിഡി ലഭിക്കും. 

ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന. അപേക്ഷ തലശ്ശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യ ഭവനുകളിൽ ലഭിക്കും.

 അപേക്ഷകൾ ജനുവരി 10ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ : 0497 2731081

വളരെ പുതിയ വളരെ പഴയ