കോഴിക്കോട് .പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹ മാധ്യമം വഴി അശ്ലീല സന്ദേശം അയക്കുകയും കാറില്‍ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ പോക്സോ കേസില്‍ അറസ്റ്റില്‍.
കണ്ണൂർ സ്വദേശി അലൻ അലക്സ് ആണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേർന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത വെള്ളയില്‍ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോഴിക്കോട് ബീച്ചില്‍ വച്ച് പിടിയിലായത്. കോഴിക്കോട് വിളിച്ചുവരുത്ത ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേർന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കാക്കൂർ സ്വദേശിയായ പെണ്‍കുട്ടിക്ക് ഇയാള്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ഇതോടെ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു.
ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെണ്‍കുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താൻ ആവശ്യപ്പെട്ടു. കാറില്‍ ബീച്ചില്‍ എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞു വച്ച ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു കണ്ടെത്തിയതോടെയാണ് പോക്സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.