സംസ്ഥാന കലോത്സവത്തിൽ നങ്ങ്യാർ കൂത്തിൽ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിലെ ചിന്മയ സജീവിന് എ ഗ്രേഡ്.


 കണ്ണൂർ :സെക്കന്ററി ഹൈസ്കൂൾ നങ്ങ്യാർ കൂത്ത് മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്‌കൂളിലെ ചിന്മയ സജീവ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി.

നരസിംഹാവതാരകഥയുമായി ചിന്മയ വേദിയിൽ നിറഞ്ഞാടി, കലാമണ്ഡലം പ്രസന്നകുമാരിയുടെ ശിക്ഷണത്തിലാണ് കൂത്ത് അഭ്യസിച്ചത് പന്ത്രണ്ടാം ക്ലാസ് ബയോളജി സയൻസ് വിദ്യാർത്ഥിനിയാണ്. ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട്.


ഇതേ വിദ്യാലയത്തിലെ ഹയർ സെക്കന്ററി അധ്യാപകൻ സജീവ് ഒതയോത്ത് - വിജിന ദമ്പതികളുടെ മകളാണ്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന കലോൽസവത്തിലും പങ്കെടുത്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ