കണ്ണൂരില്‍ ഉടുമ്പിനെ ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമം: രണ്ടു പേര്‍ പിടിയില്‍


കണ്ണൂർ : കണ്ണൂരിൽ വന്യ ജീവിയായ ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമിച്ച കുറ്റത്തിന് രണ്ടു പേർ പിടിയില്‍.

തമിഴ്നാട് തെങ്കാശി സ്വദേശികളായ സുന്ദര മൂർത്തി , മായ സുടലെ എന്നിവരെയാണ് തളിപ്പറമ്പ് സ്പെഷ്യല്‍ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപൻ സിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി രതീശന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ കണ്ണൂർ മുനിസിപ്പൻ കോർപ്പറേഷൻ പരിധിയില്‍ നടത്തിയ പരിശോധനയില്‍ പയ്യാമ്പലം പഞ്ഞിക്കില്‍ കെ വി ജി ചിപ്സ് ഷോപ്പിന് സമീപത്തുള്ള കെട്ടിടത്തിനടുത്തു വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രതീശൻ പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപൻ സി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജീവൻ പി.പി , വാച്ചർന്മാരായ ശ്രീജിത്ത് എം. ഷാജി എം ബക്കളം ,ഡ്രൈവർ പ്രദീപ്കുമാർ .ജെ എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ