ചോറ്റാനിക്കര: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കണയന്നൂർ തയ്ക്കൂട്ടത്തില്‍ അരുണ്‍ മോഹൻ (42) ആണ് അറസ്റ്റിലായത്.
എരുവേലിയിലെ സ്ഥാപനത്തിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് അരുണ്‍ മോഹൻ ഒളിവിലായിരുന്നു. സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല.
തുടർന്ന് ഹൈകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.