കൊച്ചി: എറണാകുളത്ത് 17 വയസുകാരന്റെ കൈ എറണാകുളം നോർത്ത് സ്റ്റേഷനിലെ 12 പൊലീസുകാർ ചേർന്ന് തല്ലിയൊടിച്ചു. എറണാകുളത്ത് താമസിക്കുന്ന തൃശൂർ സ്വദേശിക്കെതിരെയാണ് പൊലീസിന്റെ കൊടുംക്രൂരത.
മഫ്തി പൊലീസുകാരനെ മർദ്ദിച്ചു എന്നാരോപിച്ചായിരുന്നു കുട്ടിയെ പൊലീസുകാർ ചേർന്ന് മർദിച്ചത്. തുടർന്ന് കുട്ടിയുടെ കൈ തല്ലി ഒടിച്ചത് മാതാവിനെ ഫോണില്‍ വിളിച്ച് കേള്‍പ്പിച്ചു.
അനുവാദം ഇല്ലാതെ വീഡിയോ എടുത്തപ്പോള്‍ പ്രതികരിച്ചതാണ് മർദനകാരണമെന്നാണ് കുട്ടിയുടെ പ്രതികരണം. സ്കോളിയാസിസ് രോഗിയായ കുട്ടി നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം എസിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.