പയ്യോളിയില്‍ എംഡിഎംഎയുമായി തിക്കോടി സ്വദേശി അറസ്റ്റില്‍

 


കോഴിക്കോട്: പയ്യോളിയില്‍  എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കാറില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായത്.

തിക്കോടി പള്ളിത്താഴ ഹാഷിം ആണ് അറസ്റ്റിലായത്. ഇന്നോവ കാറിൽ യാത്ര ചെ ചെയ്യുേമ്പോഴാണ് എംഡിഎംഎയുമായി പിടിക്കപ്പെട്ടത്. പയ്യോളി പൊലീസ് എസ്‌ഐ പി റഫീഖിന്‍റെ നേതൃത്വത്തില്‍ ഐപിസി റോഡില്‍‌ നടത്തിയ പരിശോധനയിലാണ് എംഎഡിഎംഎ കണ്ടെത്തിയത്. 

ഹാഷിമിനെ പയ്യോളി പോലീസ് പരിശോധനക്കു ശേഷം കേസെടുത്തു വിട്ടയച്ചു. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അയനിക്കാട് 24-ാം മൈല്‍സിന് സമീപം വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു ഹാഷിമെന്ന് പോലീസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ