കൊച്ചിയില്‍ ഫ്ലാറ്റിൽ 26ാം നിലയില്‍ നിന്നു വീണ് 9ാം ക്ലാസ്സുകാരന് ദാരുണാന്ത്യം

 


കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്ന് വീണ് 15 കാരന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിൻ -രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം.

മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. ഹില്‍ പാലസ് പൊലീസ് ഫ്ലാറ്റില്‍ എത്തി അന്വേഷണം ആരംഭിച്ചു. 

മൃതദേഹം ഇൻക്വെസ്റ്റിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ. 

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

വളരെ പുതിയ വളരെ പഴയ