Zygo-Ad

കൊല്ലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു, ബസ് മതിലിൽ ഇടിച്ചു കയറി, 3 പേര്‍ക്ക് പരിക്ക്

 


കൊല്ലം: കൊല്ലം പത്തനാപുരം വാഴത്തോപ്പില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു.

കാറിലിടിച്ച ശേഷം ബസ് സമീപത്തെ മതില്‍ ഇടിച്ചു തകര്‍ത്താണ് നിന്നത്. പുനലൂർ - പത്തനാപുരം റോഡില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 

കാറിലുണ്ടായിരുന്ന ദമ്പതികളായ മലപ്പുറം സ്വദേശി സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. 

ബസ് യാത്രക്കാരില്‍ ചിലർക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. നിയന്ത്രണം വിട്ട കാർ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാറിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതില്‍ ഇടിച്ച്‌ തകർത്താണ് ബസ് നിന്നത്.

വളരെ പുതിയ വളരെ പഴയ